പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ കവര്‍ച്ച; നിയമ വിദ്യാര്‍ത്ഥിനിയും സംഘവും പിടിയില്‍

0

കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം കസ്റ്റഡിയില്‍. നിയമ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ്, ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ്, ഇടുക്കി രാജക്കാട് ആനപ്പാറ സ്വദേശി ജയ്‌സണ്‍ ഫ്രാന്‍സിസ്, ആലുവ സ്വദേശി ഡിഡി മനു മധു എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ ആയിരുന്നു കവര്‍ച്ച നടന്നത്. നവംബര്‍ 15ന് രാത്രി 12ന് ആയിരുന്നു സംഘം ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയത്. മാരകായുധങ്ങളുമായി എത്തിയ സംഘം വധഭീഷണി മുഴക്കി അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണ മാലയും മോതിരവും കൊള്ളയടിക്കുകയായിരുന്നു.

ഹോസ്റ്റലില്‍ താമസിച്ച ഒരാളുടെ സുഹൃത്ത് വഴി സെജിന്‍ പയസ് ആദ്യം ഹോസ്റ്റലില്‍ കയറുകയും പിന്നാലെ പൊലീസ് എന്ന വ്യാജേന ജയ്‌സണും കയിസും എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംയുക്തമായി കവര്‍ച്ച നടത്തുമ്പോള്‍ നിയമ വിദ്യാര്‍ത്ഥിനിയാണ് പുറത്ത് നിരീക്ഷണത്തിനുണ്ടായിരുന്നത്. കവര്‍ച്ചയ്ക്ക് പിന്നാലെ സംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here