ഷൂ ഏറ് പ്രതിഷേധം: മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

0

തിരുവനന്തപുരം: ഷൂ ഏറില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധമാണ്. ഷൂ ഏറ് തുടരരുതെന്ന് നിര്‍ദേശം നല്‍കിയെന്നും വി ഡി സതീശന്‍ വ്യകത്മാക്കി. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ് എന്നും അദ്ദേഹം പറഞ്ഞു.

 

ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുന്‍പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു. നവ കേരള സദസിന്റെ പേരില്‍ സിപിഐഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

 

ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിപക്ഷസംഘം പമ്പയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സതീശന്‍ വ്യക്തമാക്കി. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here