പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

0

പാലക്കാട് മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിലെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു.

 

വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് ബേധിച്ച് പല ലീഗ് – കോൺഗ്രസ് നേതാക്കളും ഇതിനോടകം നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്.

 

മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കൾ പ്രതയോഗത്തിലും സദസ്സിലും പങ്കെടുത്തിരുന്നു. കോൺഗ്രസിലും മുസ്ലീം ലീഗിലും ഇത് വലിയ വിവാദങ്ങൾ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here