‘മര്യാദയ്ക്ക് എങ്കില്‍ മര്യാദയ്ക്ക് ,നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണും’; വി ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

0

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളി ഉയർത്തി മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരുമെന്നുമായിരുന്നു ശിവൻകുട്ടിയുടെ വെല്ലുവിളി.ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല.കെഎസ്‍യുവിന്‍റെ പ്രസിഡന്റ് ആയിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല. പരിഹസിച്ചു. വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസിക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here