പെട്രോള്‍ വില കുത്തനെ ഉയരുന്നു; പോത്തിന്റെ പുറത്ത് കയറി സഞ്ചരിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

0

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പെട്രോള്‍ വില ഉയരുന്നതിനെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം നടത്തുന്ന യുവാവിന്റെ വീഡിയോയാണ്. ദില്ലിയുടെ റോഡിലൂടെ ഒരു പോത്തിന്റെ പുറത്ത് ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരായ പ്രതിഷേധം എന്ന് വീഡിയില്‍ എഴുതിയിരുന്നു. ഈ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. bull_rider_077 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇയാള്‍ റോഡിലൂടെ പോകുമ്പോള്‍ മറ്റ് യാത്രക്കാര്‍ ഓടിവന്ന് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here