കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി; പ്രശംസിച്ച് അടൂർ ഗോപാലകൃഷ്ണൻ

0

തിരുവനന്തപുരം: എംഎ ബേബിയെ പ്രശംസിച്ച് അടൂർ ഗോപാലകൃഷ്ണൻ. കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി. ഇ. കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയം വീഥിയെന്നും എല്ലാവരും സൌഹാർദ്ദപരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എംഎ ബേബി പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്നത ഇടമാക്കി തന്നെ ഇതിനെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനവീയംവീഥി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയംവീഥിയിൽ സംഘടിപ്പിച്ച മാനവീയ സൗഹൃദസദസ്സിൽ അഡ്വ. എ എ റഷീദ് ആധ്യക്ഷ്യം വഹിച്ചു. എം എ ബേബി, ഡോ. കെ ഓമനക്കുട്ടി, പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശ്, എം വിജയകുമാർ, ബോസ് കൃഷ്ണമാചാരി, പ്രദീപ് പനങ്ങാട്, അജിത്ത് മാനവീയം എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here