നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’; സുപ്രിയ സുലെ

0

 

 

മുംബൈ: നാല് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് സ്വാധീനം ചെലുത്തുമെന്ന് തങ്ങൾക്ക് പറയാനാവില്ല. 2019 ൽ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് വിജയിച്ചു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് മറ്റൊന്നാണെന്നും സുപ്രിയ സുലെ വ്യക്തമാക്കി.

 

ഈ ഫലങ്ങൾ ഇൻഡ്യ മുന്നണിക്കുളള ലിറ്റ്മസ് ടെസ്റ്റ് അല്ലെന്നും സുപ്രിയ സുലെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും വിജയിച്ച ബിജെപിയെ സുപ്രിയ സുലെ അഭിനന്ദിക്കുകയും ചെയ്തു. ‘ആരൊക്കെ നന്നായി പ്രവർത്തിച്ചാലും എല്ലാ അം​ഗങ്ങളേയും അഭിനന്ദിക്കണം. പക്ഷേ അന്തിമ ഫലങ്ങൾക്കായി കാത്തിരിക്കണം. ട്രെൻഡുകൾ ബിജെപിക്ക് അനുകൂലമായിട്ടാണ്. അവരുടെ വിജയത്തിൽ അഭിനന്ദിക്കുന്നു,’ സുപ്രിയ സുലെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here