ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു; കെ സുരേന്ദ്രന്‍

0

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ചാന്‍സലറെ അപമാനിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പ്രകോപനത്തിന് കാരണം സര്‍ക്കാരാണ്. സര്‍വകലാശാലയുടെ നിയന്ത്രണം സിപിഐഎമ്മിന് നഷ്ടമാവുന്നത് ആണ് പ്രകോപന കാരണം. ചില മാധ്യമ പ്രവര്‍ത്തകര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലയുടെ സ്വയം ഭരണ അവകാശം തിരിച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. ഈ ഗവര്‍ണറെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് ആവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

എസ്എഫ്‌ഐ അല്ല ആരു വിചാരിച്ചാലും സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശം പുനഃസ്ഥാപിക്കുന്നത് തടയാന്‍ ആവില്ല. മുഖ്യമന്ത്രി കള്ള് കുടിയന്‍ എന്ന ബാനര്‍ ഇവിടെ വെക്കാന്‍ അനുവദിക്കുമോ? ഗവര്‍ണ്ണര്‍ വീണ്ടും അഞ്ച് വര്‍ഷം കൂടി കേരളത്തില്‍ തുടരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കുട്ടികളോട് പിരിഞ്ഞു പോവാന്‍ പറയണം. കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമില്ല. രാഷ്ട്രപതി ഭരണം ഇല്ലാതെ നിയമവാഴ്ച ഉറപ്പു വരുത്താന്‍ ഗവര്‍ണര്‍ക്കറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തില്‍ നിയമവാഴ്ച ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തെരുവു യുദ്ധം നടത്തി ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് ശ്രമം. മാധ്യമങ്ങള്‍ യുഡിഎഫിനെ മഹത്വവല്‍കരിക്കുന്നു. നവകേരള സദസിനെതിരെ ബി ജെ പി ശരിയായ സമരം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ വ്യാജസമരങ്ങള്‍ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here