വിദേശത്ത് ജോലി തേടുന്നവർ സൂക്ഷിക്കുക! തട്ടിപ്പിന് ഇരകളായേക്കാം; ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

0

 

 

 

വിദേശത്ത് നല്ലൊരു ജോലി എന്നത് നിരവധിപ്പേരുടെ സ്വപ്നമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പലരും ഏറെ തിടുക്കത്തിലാണ് വിദേശത്ത് ജോലി തരപ്പെടുത്തുന്നതും ടിക്കറ്റെടുത്ത് വിമാനം കയറുന്നതും. എന്നാൽ പലപ്പോഴും ചെന്നിറങ്ങുന്നത് വലിയ തട്ടിപ്പിലേക്കായിരിക്കും. ഇപ്പോഴിതാ വിദേശത്ത് ജോലി നേടുന്നവർ തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പുലർത്തണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.

 

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മു​ന്ന​റി​യി​പ്പ്. സാ​ധു​ത​യു​ള്ള തൊ​ഴി​ൽ​വി​സ​യി​ൽ മാ​ത്ര​മേ വി​ദേ​ശ രാ​ജ്യ​ത്ത് എ​ത്താ​വൂ എ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​യ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ വ്യാ​ജ​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് ര​ണ്ടു മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ

 

ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ ഇ​ര​ക​ളെ വീഴ്ത്തുന്നത്. കൃ​ത്യ​മാ​യ ഓഫീസോ വി​ലാ​സ​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​ നൽകിയാൽ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നോ പ​ല​പ്പോ​ഴും സാ​ധി​ക്കാ​റി​ല്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ, കാ​ന​ഡ, മ്യാ​ന്മ​ർ, ലാ​വോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പറയുന്നു.

 

വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം ലൈംഗികവൃത്തിക്കു​​ പ്രേ​രി​പ്പി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ അ​ടു​ത്തി​ടെ ല​ഭി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ ഇ​ര​ക​ളെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്താ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൾ ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ് പ​തി​വ്. ജോ​ലി അ​ന്വേ​ഷ​ക​ർ ഇ​​ങ്ങോ​ട്ട് പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വി​ദേ​ശ തൊ​ഴി​ലു​ട​മ, റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റ്, എ​മി​ഗ്ര​ന്റ് വ​ർ​ക്ക​ർ എ​ന്നി​വ​ർ ഒ​പ്പി​ട്ട തൊ​ഴി​ൽ ക​രാ​റി​നു​മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here