ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ

0

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കുമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കുറിച്ചു. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത്.

 

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കും. കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here