‘പ്രതിപക്ഷ സമരങ്ങളെ തല്ലിച്ചതവര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി,പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്’: വിഡി സതീശന്‍

0

കോഴിക്കോട്: നവകേരള സദസില്‍ ഡ്യൂട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനുള്ള തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരതയാണ് . പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രതിപക്ഷ സമരങ്ങളെ തല്ലിച്ചതവര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കിയിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. നവകേരള സദസ് നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നവ കേരള സദിസില്‍ നിന്ന് ലഭിച്ച പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണ്. മറുപടിയല്ലാതെ നടപടിയില്ല. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണ്. സദസ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും സതീശന്‍ പറഞ്ഞു.

സ്വതന്ത്ര പലസ്തീനാണ് കോണ്‍ഗ്രസ് നിലപാട്. തനിക്കും തരൂരിനും ആ നിലപാടാണ്. അതില്‍ അഭിപ്രായ ഭിന്നതയില്ല. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന നയത്തിന് വിരുദ്ധമായി തനിക്കും തരൂരിനും നിലപാട് എടുക്കാനാവില്ലെന്നും തരൂരിന്റെ ഹമാസം പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here