കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യം, തിരുവനന്തപുരം തന്റെ ലക്ഷ്യമല്ല; രാജീവ് ചന്ദ്രശേഖർ

0

 

കോഴിക്കോട്: കേരളത്തിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് മത്സരിക്കലല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പൂർവ്വകാല പ്രവർത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവർത്തനങ്ങളിൽ ബിജെപി ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ച തടയാൻ അകത്തും പുറത്തും ശക്തികൾ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളി തടയാൻ ബിജെപിക്ക് കരുത്തുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹമാസ് ഭീകരസംഘടനയാണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ മനസിലാകും. ഇതൊരു രാഷ്ട്രീയവിഷയമല്ല. ഭീകരവാദത്തെ എതിർക്കാനാണ് എൻഡിഎയുടെ ഭീകരവിരുദ്ധ സദസെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here