ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിന് തോല്‍വി; എം.വി ഗോവിന്ദന്‍

0

 

തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിന് തോല്‍വിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തോല്‍ക്കുന്നു.തെലങ്കാനയില്‍ വിജയിച്ചവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെ.ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാനാലില്ല.സംഘടനക്ക് അകത്തെ ഐക്യവും പ്രശ്‌നമാണ്.ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാമെന്ന് കനുഗോലു സിദ്ധാന്തത്തിന് കിട്ടിയ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്.ബാദ്രയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് കൊടുത്തു.

 

ബിജെപിയെ തോല്‍പ്പിക്കലാണ് സിപിഎം അജണ്ട.സിപിഎം അതിനാനാണ് പ്രാധാന്യം നല്‍കുന്നത്.ഇന്ത്യ മുന്നണിയുട നേതൃത്വത്തിലിരിക്കാന്‍ പോലും കഴിയാത്ത വിധം കോണ്‍ഗ്രസ് തോറ്റു.ബിജെപിയെ തോല്‍പ്പിക്കാവുന്ന വിധം ഓരോ സംസ്ഥാനത്തിനും ഇന്ത്യമുന്നണിക്ക് ഓരോ സമീപനങ്ങള്‍ ഉണ്ടാകണം..വയനാട്ടില്‍ രാഹുല്‍ മത്സരിക്കണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം.ഇടതു പാര്‍ട്ടികളോടല്ല രാഹുല്‍ മത്സരിക്കേണ്ടത്.മത്സരിക്കരുത് എന്ന് അപേക്ഷിക്കാനൊന്നും ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നത് സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here