വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ 17ന്

0

 

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടിയില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെ 17 ന് ണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ‘മകളെ മാപ്പ് ‘എന്ന പേരില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു. പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ്ണ. പ്രതി അര്‍ജുനെ വെറുതെ വിട്ടതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് കേസ് പരാജയപ്പെടാന്‍ കാരണമെന്നാരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാന്‍ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിന്റെ തെളിവാണിതെന്നും സതീശന്‍ പറഞ്ഞു.

 

പൊലീസ് മനപൂര്‍വം രക്ഷപ്പെടുത്തി. കേസിലെ ബാഹ്യമായ ഇടപെടല്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് കുടുംബത്തിന് ഒപ്പമാണ്. ഇന്ന് മാതാപിതാക്കളെ സന്ദര്‍ശിക്കും. ഇനി സര്‍ക്കാര്‍ അപ്പീല്‍ പോയിട്ട് എന്ത് കാര്യമെന്നും ഒരു തെളിവും അവശേഷിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തെളിവ് ശേഖരിക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒന്നും ഇവിടെ നടന്നില്ല. ലയത്തില്‍ താമസിക്കുന്ന കുട്ടി ആയത്‌കൊണ്ടാണ് ആണോ ഈ അവഗണന. കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമം അന്വേഷിക്കണം. ഏത് നിയമസഹായവും സാമ്പത്തിക സഹായം ഉള്‍പ്പടെ ചെയ്യും. പീഡനവും കൊലപാതകവും നടന്നു എന്ന് വ്യക്തമാണ്. അട്ടപ്പാടി മധു കേസ്, വാളയാര്‍ പെണ്‍കുട്ടികളടെ കേസ് വണ്ടിപ്പേരിയര്‍ കേസ് എല്ലാം സിപിഎം ബന്ധം ഉള്ളത്. ഈ കേസുകള്‍ എല്ലാം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും വിഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here