ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

0

തിരുവനന്തപുരം : തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കള്‍ പൊലീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസിന് നേരെ യുവാക്കള്‍ ആക്രമണം നടത്തി. സംഘര്‍ഷത്തില്‍ എഎസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. നാലുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

മാനവീയം വീഥിയില്‍ ഇതിനുമുന്‍പും നിരവധി തവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് അധികൃതര്‍ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലര്‍ച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here