വാഹനത്തിന് സൈഡ് നൽകിയില്ല; പുല്ലുവഴിയിൽ ഹരിജൻ യുവാവിന് ഡോക്ടറുടെ മർദ്ദനം;  പരുക്കേറ്റ യുവാവിനെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

0

പെരുമ്പാവൂർ: പുല്ലുവഴിയിൽ ഹരിജൻ യുവാവിന് മർദ്ദനം. പുല്ലുവഴി സർപ്പകാവുങ്കൽ ജയകൃഷ്ണനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പുല്ലുവഴി ജയകേരളം ഗിരി കോളനി റോഡിലായിരുന്നു സംഭവം. കാർ യാത്രികനായ ഡോക്ടറാണ് ജയകൃഷ്ണനെ മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മർദ്ദനത്തിൽ പരുക്കേറ്റ യുവാവിനെ  പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവാവിൻ്റെ തലക്കും നെഞ്ചിനും കൈയ്ക്കും പരുക്കുണ്ടെന്നാണ് വിവരം. കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. യുവാവിന് മർദ്ദനമേറ്റതിനെ തുടർന്ന് ജയകേരളം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here