പന്തം കൊളുത്തി പ്രകടനം; വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

0

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. നവംബര്‍ ആറിന് രണ്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡല തലത്തിലും വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

വിലകയറ്റംകൊണ്ടും ഭീകരതയിലും പൊറുതിമുട്ടിയ ജനങ്ങൾക്ക് വൈദ്യുതി നിരക്ക് വർധിപ്പിച്ചത് ഇരുട്ടടിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here