ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും

0

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കും.കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിക്കുന്ന നെയ്യ് ഉപയോ​ഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്.

ശബരിമലയിലെ ആട്ടത്തിരുനാൾ പൂജയ്ക്കായി 29 മണിക്കൂർ നട തുറന്നിരിക്കും. ആട്ട തിരുനാൾ ദിവസം രാവിലെ അഞ്ചിന് നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here