ക്രിക്കറ്റ് ലോകകപ്പ് വേദിയിൽ പലസ്തീൻ പതാക; 4 പേർ കസ്റ്റഡിയിൽ

0

ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പാകിസ്ഥാൻ-ബംഗ്ലദേശ് മത്സരത്തിനിടെയാണ് പലസ്തീൻ പതാക വീശിയത്.സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകൾക്കിടയിൽ നിന്ന് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ചിലർ പലസ്തീൻ പതാക ഉയർത്തികാണിച്ചത്

സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരുന്നു. പ്രതികളെ പിന്നീട് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായാണ് ഇത് പ്രദർശിപ്പിച്ചത്.

സംഭവത്തിൽ ഈഡൻ ഗാർഡൻസിൽ വിന്യസിച്ചിരുന്ന കൊൽക്കത്ത പൊലീസിനെ വിമർശിച്ച് ബിജെപി നേതാവ് ശിശിർ ബജോറിയ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here