നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവർത്തകനുമായ എൻ.കെ.ശശിധരൻ അന്തരിച്ചു

0

നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവർത്തകനുമായ എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്ക്ക് ഹൃദയരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച എൻ.കെ.ശശിധരൻ മുൻപ് സിനിമാ രംഗത്തും സജീവമായിരുന്നു.

 

അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യ പുത്രൻ, അഗ്നികിരീടം ഇവയാണ് പ്രധാനകൃതികൾ 2020 ൽ പ്രസിദ്ധീകരിച്ച അഗ്നികിരീടമാണ് അവസാന നോവൽ. സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here