കാസർകോഡ്: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിച്ച് തുടങ്ങി. മഞ്ചേശ്വരം മണ്ഡലത്തിലെ പരാതി കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. 45 ദിവസത്തിനകം പരാതി പരിഹാരമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
പൈവളികെയിൽ ഇതിനായി ഒരുക്കിയിരിക്കുന്നത് ഏഴ് കൗണ്ടറുകളാണ്. സ്ത്രീകൾ ഭിന്നശേഷിക്കാർ മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുമുണ്ട്. സജ്ജീകരണങ്ങൾ പൂർത്തിയായതായി കാസർകോഡ് ആർഡിഒ അതുൽ സ്വാമിനാഥൻ അറിയിച്ചു.