നവകേരള സദസ്സ്: കാഞ്ഞങ്ങാട് കമാനത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോ കീറിയ നിലയിൽ

0

കാസർഗോഡ് : നവകേരള സദസ്സിന്റെ ഭാ​ഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയിൽ. കാഞ്ഞങ്ങാട്ടെ വേദിയായ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ച കമാനത്തിലെ ഫോട്ടയാണ് കീറിയ നിലയിൽ കണ്ടെത്തിയത്.

 

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.പി. സ്മാരക മന്ദിരത്തിന് സമീപത്തെ കമാനത്തിലും സമാനരീതിയിൽ നാശം വരുത്തിയിട്ടുണ്ട്. പൊലീസ്, ന​ഗരസഭാധ്യക്ഷ കെ വി സുജാത, സിപിഐഎം നേതാക്കൾ എന്നിവർ സംഭവസ്ഥലത്തെത്തി.

Leave a Reply