കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ

0

കുട്ടനാട്ടിലെ കർഷകനായ കെ ജി പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന് കിട്ടേണ്ട 57000 കോടി രൂപ കേന്ദ്രം തരാതെ വച്ചിരിക്കുന്നതാണ് ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങാൻ കാരണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രനിലപാട് കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ കൊണ്ടാണ് കേരളത്തിലെ ആത്മഹത്യ കുറഞ്ഞുനിൽക്കുന്നത്. കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ആയിരക്കണക്കിന് പേർ ആത്മഹത്യ ചെയ്തതാണ്. ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത് ബിജെപിയുടെ ഒരു നേതാവ് കൂടിയാണല്ലോ. അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. കേന്ദ്രനിലപാട് മൂലം സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here