മറിയക്കുട്ടിക്ക് വേണ്ടി മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാകും

0

കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്‍നാടന്‍ മറിയക്കുട്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി പി ഐ എം മുഖപത്രം മുഖപത്രം രംഗത്ത് വന്നിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കര്‍ സ്ഥലവുമുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമാണെന്നുമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. എന്നാല്‍ തന്റെ പേരില്‍ ഒരിഞ്ച് ഭൂമി പോലും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി ഹാജരാക്കിയതോടെ ദേശാഭിമാനി ഖേദപ്രടനവുമായി രംഗത്തെത്തി.

അപകീര്‍ത്തിക്കേസുമായി മുന്നോട്ടു പോകാനാണ് മാറിയകുട്ടിയുടെ തീരുമാനം. കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം എല്‍ എയുമായ മാത്യു കുഴല്‍നാടനാണ് മറിയക്കുട്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് വാദിക്കുക എന്നാണ് അറിയിരുന്നത്്. സി പി ഐ എം മുഖ പത്രത്തില്‍ വന്ന ഖേദപ്രകടനം താന്‍ അംഗീകരിക്കുന്നില്ല, മാപ്പു പറയേണ്ടവര്‍ നേരിട്ട് വന്ന് മാപ്പു പറയണമെന്നാണ് മറിയിക്കുട്ടി ആവശ്യപ്പെടുന്നത് .

സി പി ഐ എം അനുകൂലികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടിക്ക് തുനിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here