തൃഷയ്‍ക്കും ചിരഞ്ജീവിക്കുമെതിരെ മാനനഷ്ടക്കേസിനൊരുങ്ങി മൻസൂർ അലി ഖാൻ

0

 

നടി തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയ സംഭവത്തിൽ മൻസൂർ അലി ഖാൻ നടിയോട് മാപ്പ് പറഞ്ഞുവെങ്കിലും മൻസൂർ അലി ഖാൻ ഇപ്പോൾ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. തൃഷ, ചിരഞ്ജീവി, ഖുശ്‌ബു തുടങ്ങിയവർക്കെതിരെയാണ് നടൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്.

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർ തന്റെ സമാധാനം തകർത്തുവെന്നും അപകീർത്തിപ്പെടുത്തിയെന്നും മൻസൂർ അലി ഖാൻ ആരോപിക്കുന്നു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നും നടൻ ആരോപിക്കുന്നുണ്ട്.

‘ലിയോ’യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here