നവകേരള സദസ്സിൽ പങ്കെടുത്തതിന് മലപ്പുറത്തെ കോൺഗ്രസ് പ്രാദേശിക നേതാവിനെ സസ്പെന്റ് ചെയ്തു

0

മലപ്പുറം: നവകേരള സദസ്സിൽ പങ്കെടുത്തതിന് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ നടപടി. പൊന്മുണ്ടം പഞ്ചായത്തിലെ 13-ാം വാർഡ് അംഗം മുഹമ്മദ് അഷ്റഫിനെതിരെയാണ് നേതൃത്വം നടപടി എടുത്തത്. തിരൂരിലെ പ്രഭാതഭക്ഷണ യോഗത്തിലായിരുന്നു അദ്ദേഹം പങ്കെടുത്തത്.

ഇതിന് പിന്നാലെയാണ് മുഹമ്മദ് അഷ്റഫിനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനെ തുടർന്ന് മുഹമ്മദ് അഷ്റഫിനെ സസ്പെന്റ് ചെയ്തതായും ഡിസിസി അറിയിച്ചു. അതേസമയം നവകേരള സദസ്സ് മലപ്പുറത്തെത്തിയതോടെ കൂടുതൽ യുഡിഎഫ് നേതാക്കൾ നേതൃത്വത്തിൻ്റെ ബഹിഷ്കരണ ആഹ്വനം കാറ്റിൽ പറത്തി പരിപാടിയുടെ ഭാഗമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here