നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകർ; വീണ്ടും വിമർശനവുമായി കെ. മുരളീധരൻ എംപി

0

നവകേരള സദസിൽ പങ്കെടുക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കെ.മുരളീധരൻ. ചില കോൺഗ്രസ് പ്രവർത്തകർ ഷൈൻ ചെയ്യാൻ വേണ്ടി പ്രഭാത യോഗത്തിൽ പങ്കെടുക്കുന്നവെന്ന് മുരളീധരൻ പറഞ്ഞു. പിണറായിയുടെ ചായ കുടിക്കാൻ പോയവരെ ഒഴിവാക്കി കോൺഗ്രസ് നശിക്കയാണെങ്കിൽ നശിക്കട്ടെ എന്നും എംപി പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാ പണി എടുക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു.

 

നവകേരള സദസിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നു. മുഖ്യമന്ത്രി ഗുണ്ടകളെ നവകേരളസദസിൽ കൊണ്ട് നടക്കുന്നുവെന്നും എംപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here