ജെഎൻ 1; ലോകത്ത് ആശങ്ക സൃഷ്ടിച്ച് കോവിഡിന്റെ പുതിയ വകഭേദം

0

ലോകത്ത് ആശങ്ക സൃഷ്ടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പ്രകാരം പുതിയ വകഭേദമായ ജെഎൻ1, 12 രാജ്യങ്ങളിൽ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പുതിയ സ്‌ട്രെയിൻ മുമ്പത്തേക്കാൾ വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും വാക്‌സിനേഷൻ ഫലപ്രദമാകില്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. യുഎസ്, യുകെ, ഐസ്‌ലാൻഡ്, പോർച്ചുഗൽ, സ്‌പെയിൻ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ വൈറസ് വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പനി അല്ലെങ്കിൽ വിറയൽ – ചുമ – ശ്വാസം മുട്ടൽ – ക്ഷീണം – പേശി അല്ലെങ്കിൽ ശരീര വേദന, തലവേദന, രുചിയോ മണമോ നഷ്ടം, തൊണ്ടവേദന, മൂക്കൊലിപ്പ്, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here