പെരുമ്പാവൂരിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവിന്റെ വീട്ടിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ്ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ രണ്ടുപേരെയും കാണാതായത്.
സ്കൂളിൽ പൊതുയോഗം ആയതിനാൽ നേരത്തെ സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരം ആയിട്ടും കുട്ടികൾ വീട്ടിലെത്താത്തതിനാൽ രക്ഷിതാക്കൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.