എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നുണ്ട്, ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം; കൂടുതൽ വിവിരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് ബാലാവകാശ കമ്മീഷൻ

0

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശുഭകരമായ വാർത്തയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ് കുമാർ. കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും കൂടുതൽ വിവിരങ്ങൾ പുറത്തുവിടാനാകില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു.

 

സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കുട്ടിയെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണം. പോലീസുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here