വ്യാജ തിരിച്ചറിയൽ രേഖാ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകും

0

വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ പ്രതികളായി ചേർത്തിരിക്കുന്നവരെ കാറിൽ നിന്ന് കണ്ടെത്തുമ്പോൾ അവർ പ്രതികളാകുമെന്ന് അറിയില്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് എങ്കിലും നൽകിയിരുന്നെങ്കിൽ അവരെ കാറിൽ കൂട്ടില്ലായിരുന്നു.കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ തള്ളിപ്പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കണ്ണൂരില്‍ പറഞ്ഞു.

അതേസമയം, കേസിലെ പ്രതികള്‍ പിടിയിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നത് രാഹുലിന്‍റെ കാറിലാണെന്ന് പൊലീസ് കണ്ടെത്തി.
ഫെനിയും ബിനിലും KL26 L3030 എന്ന നമ്പർ കാറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. ബി.ആര്‍.രാഹുൽ എന്ന പേരിലാണ് കാർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കാറിൽ കെപിസിസി ഓഫിസില്‍ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here