കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു 

0

കോട്ടയം കുമാരനല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്.

 

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here