സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ 

0

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തൽ. റാലി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്‌ഘാടനം ചെയ്യും. കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും.

 

പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here