അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. ഓരോ ഇനങ്ങളിലും ആറ് ഇരട്ടി മുതൽ 36 ഇരട്ടി വരെ വർധനയാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കണം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം . 2.60 കോടി രൂപ നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണറുടെ ആവശ്യം പൊതു ഭരണ വകുപ്പ് ധന വകുപ്പിനെ അറിയിക്കും.
ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം.