ഒറ്റത്തവണ കേട്ട ശേഷം ശബ്ദ സന്ദേശം അപ്രത്യക്ഷം; പുതിയ ഫീച്ചേഴ്സിനൊരുങ്ങി വാട്സാപ്പ്

0

പുതിയ സവിശേഷത അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു. ഫോട്ടോകളും വീഡിയോകളും പോലെ ശബ്ദ സന്ദേശങ്ങളും ഇനി ‘വ്യു വണ്‍സ്’ ആയി അയക്കാനാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുന്ന തരത്തില്‍ തയാറാകുന്ന സവിശേഷത നിലവില്‍ പരിശോധനാഘട്ടത്തിലാണ്.

 

നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് ‘വ്യൂ വണ്‍സ്’ ആയി പങ്കുവയ്ക്കാനാകുന്നത്. ആദ്യം ഈ സവിശേഷത അവതരിപ്പിച്ചപ്പോള്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനെതിരെ വിമർശനം ഉയർന്നതോടെ ‘വ്യു വണ്‍സ്’ സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതിന് വാട്ട്സ്ആപ്പ് അനുമതി നിഷേധിച്ചു.

 

വാട്ട്സ്ആപ്പ് ബീറ്റ വേർഷനുകളിലേക്ക് വൈകാതെ സവിശേഷത എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ആന്‍ഡ്രോയിഡിന്റെ ബീറ്റ വേർഷനുകളായ 2.23.21.15, 2.23.22.4 എന്നിവയിലായിരിക്കും സവിശേഷത ലഭ്യമാകുക. ഐഒഎസില്‍ 23.21.1.73 വേർഷനിലും. വാബീറ്റഇന്‍ഫൊയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here