യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

0

മാരാരിക്കുളം: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാറ്റാടി വായനശാലയ്ക്ക് സമീപം തെക്കേവെളിയിൽ ഭാസ്‌കരന്റെ (വേണു) മകൻ ശ്രീജിത്ത് (22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ പ്രീതികുളങ്ങരയിലാണ് സംഭവം.

കൂലിപ്പണിക്കാരായ ശ്രീജിത്തും രണ്ടു കൂട്ടുകാരും പണികഴിഞ്ഞു ഇവിടത്തെ പൊതുകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാർ നീന്തി മറുകരയിൽ കയറിയെങ്കിലും ശ്രീജിത്ത് മുങ്ങി താഴ്ന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് പരിസര വാസികളും തുടർന്ന് അഗ്‌നിരക്ഷ സേനയും തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: രമണി. സഹോദരങ്ങൾ: ശില്പ, ശിവപ്രസാദ് (ഉണ്ണി).

LEAVE A REPLY

Please enter your comment!
Please enter your name here