ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

0

ചെ​റു​പു​ഴ: ഡ്രൈ​വി​ങ് സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു. ചെ​റു​പു​ഴ അ​മ്പ​ലം റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മേ​രി​മാ​താ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി ചെ​റു​പു​ഴ ബാ​ല​വാ​ടി റോ​ഡി​ലെ സി.​കെ. സി​ന്ധു​വാ​ണ് (39) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 1.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​ടെ ത​ല​ക്കും പു​റ​ത്തും മൂ​ര്‍ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട ആ​ക്ര​മി​യെ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്നു പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ക​ര്‍ണാ​ട​ക​ത്തി​ല്‍ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യു​മാ​യ രാ​ജ​ന്‍ യേ​ശു​ദാ​സി​നെ​യാ​ണ് (46) ചെ​റു​പു​ഴ പാ​ണ്ടി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യു​വ​തി​യെ ആ​ക്ര​മി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി ഓ​ടി​യ ആ​ക്ര​മി​യെ സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here