എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസ്: കരട് കുറ്റപത്രം രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈകോടതി
കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ആരോപിച്ച് ഗവാസ്കർ നൽകിയ ഹരജിയാണ്

0

കൊ​ച്ചി: എ.​ഡി.​ജി.​പി​യാ​യി​രു​ന്ന സു​ധേ​ഷ്​ കു​മാ​റി​ന്റെ മ​ക​ൾ പൊ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച കേ​സി​ൽ ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ര​ട് കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​ക്ക​കം എ.​ഡി.​ജി.​പി​ക്ക്​ (ക്രൈം) ​ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കു​റ്റ​പ​ത്രം ബ​ന്ധ​പ്പെ​ട്ട ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നും എ.​ഡി.​ജി.​പി​ക്ക്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി.

2018ലെ ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ള്ള കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ ഗ​വാ​സ്ക​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. എ.​ഡി.​ജി.​പി​ക്ക്​ ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചി​ല അ​പാ​ക​ത​ക​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ചി​ന്​ തി​രി​കെ ന​ൽ​കി​യെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

ക​ര​ട് കു​റ്റ​പ​ത്രം ഉ​ട​ൻ എ.​ഡി.​ജി.​പി​ക്ക്​ കൈ​മാ​റു​മെ​ന്നും അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ ര​ണ്ടാ​ഴ്ച​ക്ക​കം കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കു​റ്റ​പ​ത്രം ല​ഭി​ച്ചാ​ൽ അ​ത് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ.​ഡി.​ജി.​പി ര​ണ്ട് മാ​സ​ത്തി​ന​കം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here