കണ്ണൂർ: കൊട്ടിയൂർ ചുങ്കക്കുന്നിൽ കാറിന് തീപിടിച്ചു.ചുങ്കക്കുന്ന് സ്വദേശി പള്ളിക്കമാലി ജിൻസന്റെ കെ.എൽ 13 ജെ 6243 മാരുതി 800 കാറിനാണ് തീപിടിച്ചത്. ചുങ്കക്കുന്ന് പാൽ സൊസൈറ്റിക്ക് പുറകുവശത്തുള്ള ബന്ധുവീട്ടിൽ വന്നതായിരുന്നു ജിൻസൺ.
കാറിന്റെ അടിഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ജിൻസൻ പുറത്തിറങ്ങുകയായിരുന്നു ജിൻസൺ.ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നുവത്രെ.ഉടൻ തന്നെ ഉടൻ തന്നെ നാട്ടുകാർ പേരാവൂർ ഫയർഫോഴ്സിനെയും കേളകം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.അവർ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.വാഹനം പൂർണ്ണമായും കത്തി നശിച്ചു.