സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാർ ബസ് അടിച്ച് തകർത്തു

0

കണ്ണൂർ: സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്.

Leave a Reply