പി രാജീവ്‌ ജനപ്രതിനിധികൾക്കാകെ മാതൃക, നിയമനിർമാണരംഗത്തും മറ്റു മേഖലകളിലും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്നു; ശശി തരൂർ

0

കോതമംഗലം : വ്യവസായമന്ത്രി പി രാജീവ്‌ ജനപ്രതിനിധികൾക്കാകെ മാതൃകയാണെന്ന്‌ ശശി തരൂർ എംപി. നിയമനിർമാണരംഗത്തും മറ്റു മേഖലകളിലും ദീർഘവീക്ഷണത്തോടെയാണ്‌ രാജീവ്‌ പ്രവർത്തിക്കുന്നത്‌. അതിനാൽ സഭാസമ്മേളനങ്ങളിൽ സംസാരിക്കുമ്പോൾ എതിർചേരിയിൽനിന്നുപോലും അഭിനന്ദനം ലഭിക്കുന്നു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിൽ മുൻമന്ത്രി ടി എം ജേക്കബ് സ്‌മാരക പുരസ്‌കാരം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു ശശി തരൂർ.

 

ടി എം ജേക്കബ് അനുസ്‌മരണ സമ്മേളനം മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. വിഷയങ്ങൾ പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ ടി എം ജേക്കബ്ബും ശശി തരൂരുമൊക്കെ താനടക്കമുള്ള പൊതുപ്രവർത്തകർക്ക്‌ മാതൃകയാണെന്ന്‌ രാജീവ്‌ പറഞ്ഞു. ടി എം ജേക്കബ്‌ സ്‌മാരക ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ശശി തരൂരിന്‌ ഡെയ്സി ജേക്കബ് സമ്മാനിച്ചു.

Leave a Reply