രാഹുൽ കേരളത്തിൽ മത്സരിക്കുന്നത്‌ ഉത്തരേന്ത്യയിൽ കോൺഗ്രസിന്‌ തിരിച്ചടിയാകും; എൻ കെ അബ്‌ദുറഹ്‌മാൻ

0

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന്‌ കോൺഗ്രസ്‌ നേതൃയോഗത്തിൽ ആവശ്യം. കെപിസിസി മുൻ സെക്രട്ടറി എൻ കെ അബ്ദുറഹ്മാനാണ്‌ രാഹുൽ വയനാട്ടിൽ ജനവിധിതേടുന്നത്‌ പാർടിക്ക്‌ ദോഷകരമാകുമെന്ന്‌ സൂചിപ്പിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പങ്കെടുത്ത യോഗത്തിലാണ്‌ മുതിർന്ന നേതാവായ അബ്ദുറഹ്മാൻ അഭിപ്രായം തുറന്നടിച്ചത്‌.

 

രാഹുൽ കേരളത്തിൽ മത്സരിക്കുന്നത്‌ ഉത്തരേന്ത്യയിൽ കോൺഗ്രസിന്‌ തിരിച്ചടിയാകുമെന്നും പറഞ്ഞു. -വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ വരുന്ന തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ നേതാവുകൂടിയാണ്‌ അബ്ദുറഹ്മാൻ. എന്നാൽ, അഭിപ്രായം പാർടി വിരുദ്ധമാണെന്ന്‌ സുധാകരനും സതീശനും വിമർശിച്ചു. ഇക്കാര്യം പുറത്തറിയരുത്‌. മാധ്യമങ്ങളിൽ വാർത്തയായാൽ മോശമാണ്‌. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യേണ്ടെന്ന താക്കീതും നൽകി. കഴിഞ്ഞദിവസം കോഴിക്കോട്‌ ഗസ്‌റ്റ്‌ഹൗസിലായിരുന്നു നേതൃയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here