ഭയമില്ല, എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ; അദാനിക്കുവേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന്‌ രാഹുല്‍ഗാന്ധി

0

തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം ലഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഐഫോണുകളിലാണ് ഇതുസംബന്ധിച്ച് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്താണ്. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമാണ്. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതിക്കൊടുത്തതാണ്. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ഫോണ്‍ ചോര്‍ത്തിക്കോളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. അതില്‍ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ്. ജയമോ, പരാജയമോ എന്നതല്ല പോരാടുകയെന്നതാണ് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here