മുഖ്യമന്ത്രി ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല, എൻഡിഎ സഖ്യത്തിന് കേരള ഘടകം സമ്മതം മൂളിയിട്ടില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

0

പാലക്കാട്‌: ജെഡിഎസ് കേരള ഘടകത്തിനു ദേവഗൗഡയുടെ എൻഡിഎ ബന്ധത്തിനോട് പൂർണമായും വിയോജിക്കുന്നുവെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട്‌ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നൂ അദ്ദേഹം. ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പാർട്ടി പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. മാത്യു ടി തോമസും താനും തൂടി ദേവഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ലെന്നും കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.

Leave a Reply