ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ്, ബിജെപിയുമായി ചേർന്നുപോകുന്ന ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല; എം വി ഗോവിന്ദൻ

0

ബിജെപിയുമായി ചേർന്നുപോകുന്ന ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും ബിജെപിയാണ് ഞങ്ങളുടെ മുഖ്യ ശത്രു എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അഖിലേന്ത്യ അടിസ്ഥാനത്തിൽ ബിജെപിയുമായി ചേർന്നുപോകാൻ ഒരു പാർട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്നു, കേരളത്തിലെ ജെഡിഎസിന്റെ ധാർമികതയ്ക്ക് എന്താണ് കുറവെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.

 

ബിജെപി വിരുദ്ധമാണ് ഒന്നാമത്തെ കാര്യം. അവർക്കെതിരെ പ്രവത്തിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ നിലപാടുള്ള പാർട്ടിയാണ് ഇടതുപക്ഷപാർട്ടി. ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്.

 

കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ബിജെപിക്കൊപ്പം നിൽക്കുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസിലാവുന്നില്ല. പറഞ്ഞത് ഇടത് പക്ഷത്തോടൊപ്പമാണ് കേരള ഘടകം എന്നാണ്. മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിച്ചതാണ്. ഇതെല്ലം ഇവന്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Leave a Reply