യുപിയിൽ മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം; മോഷ്ടാക്കളെ പിടികൂടി പൊലീസ്

0

മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇൻസ്റ്റഗ്രാമിൽ റീൽ പ്രത്യക്ഷപ്പെട്ടതും ഈ റീൽ പരിശോധിച്ച് പൊലീസ് മോഷ്ടാക്കളെ പിടികൂടിയതും.

തരുൺ ശർമ എന്ന ജോത്സ്യൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പൊലീസിന് മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മോഷ്ടാക്കൾ ഹോട്ടൽ മുറിയിലെ കിടക്കയിൽ മോഷ്ടിച്ച നോട്ടുകൾ നിരത്തി വിഡിയോ ചിത്രീകരിച്ചത്. ഈ വിഡിയോ വൈറലായതോടെ പൊലീസും ശ്രദ്ധിച്ചു. തുടർന്ന് ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here