അമോൽ മജുംദാർ ഇന്ത്യൻ വനിതാ ടീം പരിശീലകൻ

0

അമോൽ മജുംദാറിനെ ഇന്ത്യൻ വനിതാ ടീം പരിശീലകനായി നിയമിച്ചു. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം അമോൽ മജുംദാറിനെ പരിശീലകനായി നിയമിച്ചത്. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്

 

 

പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിൽ ഇന്ത്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കും. വരുന്ന ഏതാനും മാസങ്ങളിൽ രണ്ട് ടെസ്റ്റ് അടക്കം 11 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ട് ടീം മൂന്ന് ടി-20കളും ഒരു ടെസ്റ്റും കളിക്കുമ്പോൾ ഓസ്ട്രേലിയ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-20കളും കളിക്കും. മുംബൈയിലാവും മത്സരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here