ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

0

ഡോ. വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് നടപടി.

അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

സി ബി ഐ അന്വേഷണം എന്ന മാതാപിതാക്കളുടെ ആവശ്യം പരിശോധിച്ചു വരുകയാണെന്ന് ഡി ജി പി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മാതാപിതാക്കളുടെ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നതും തുടര്‍ നടപടികളും ഹൈക്കോടതി തടഞ്ഞത്.

Leave a Reply