പെരുമഴയില്‍ എറണാകുളത്ത് റോഡിൽ കുഴിയടപ്പ്

0

പെരുമഴയില്‍ എറണാകുളത്ത് റോഡിൽ കുഴിയടപ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത്
അടയ്ക്കുന്നത്.

തൊഴിലാളികൾ പണി പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ദേശീയ പാത അതോറിറ്റി ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

പെരുമഴയത്ത് യു ടേണിൽ കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാർ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും പരിതാപകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here