ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി ഇന്ന് ഉച്ചകഴിഞ്ഞ്

0

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസില്‍ ഇന്ന് ഉച്ചക്ക് ശേഷം വിധി പറയും. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരാണ് പ്രതികള്‍. 2021 സെപ്തംബര്‍ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേര്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടി ആദ്യം നല്‍കിയ പരാതി. പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പരാതി നല്‍കിയതോടെ പ്രതികള്‍ പോലീസ് പിടിയിലായി.

ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടില്‍ വെച്ച് പ്രതികള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here